സ്മരണകളിരമ്പും എരുമേലി
എരുമേലിയിലെ ദേവസ്വം ബോര്‍ഡ് സ്കൂള്‍ മൈതാനം
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം എന്നാണറിയപ്പെടുന്നത്.
തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം
സ്പോര്‍ട്ട്സ് പ്രേമിയായിരുന്ന ഐ.ജി.ചന്ദ്രശേഖരന്‍
നായരുടെ സ്മരണ നിലനിര്‍ത്തുന്നുവെങ്കില്‍ എരുമേലിയിലെ
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ദേവസ്വം ബോര്‍ഡ് സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ആയിരുന്ന ചന്ദ്രശേഖരന്‍ നായര്‍ സാരിന്‍ റെ
സ്മരണ നിലനിര്‍ത്തുന്നു.നല്ലൊരു സമൂഹ്യപ്രവര്‍ത്തകനും
ഇടതുപക്ഷസഹയാത്രികനുമായിരുന്ന സാര്‍ എരുമേലിയുടെ
വികസനം ചര്‍ച്ച ചെയ്യാന്‍ ഒരു പൊതുയോഗം വിളിച്ചുകൂട്ടി.
കെ.വി.എം.എസ്സ് സ്ഥാപക്സെക്രട്ടറി അഡ്വേ.പി.ആര്‍.
രാജഗോപാല്‍,ചെമ്പകത്തിങ്കല്‍ അപ്പച്ചന്‍(ഡൊമനിക്),ചമ്പകത്തിങ്കല്‍
കുഞ്ഞപ്പന്‍(സില്വസ്റ്റര്‍ ഡൊമനിക്), താഴത്തുവീട്ടില്‍ ഹസ്സന്‍
റാവുത്തര്‍,വാഴവേലില്‍ തങ്കപ്പന്‍ നായര്‍ തുടങ്ങിയ സ്ഥലത്തെ
പ്രധാന ദിവ്യന്മാരോടൊപ്പം ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍
ഓഫീസ്സര്‍ എന്ന നിലയില്‍ ഞാനും കണിക്കപ്പെട്ടു.യോഗത്തില്‍
വച്ചു എരുമേലി ഡവലപ്മെന്‍റ സൊസൈറ്റി രൂപീകൃതമായി.
സെയിന്‍ റെ തോമസ് സ്കൂളിലെ പി.ടി.ഏ പ്രസിഡന്‍റ ആയതിനാല്‍
അപ്പച്ചന്‍ പ്രസിഡന്‍റാകാന്‍ വിസമ്മതിച്ചു.അങ്ങനെ ചെമ്പകത്തിങ്കല്‍
കുഞ്ഞപ്പന്‍ ഈ.ഡ്.സി ചെയര്‍മാന്‍ ആയി.ഈ കമ്മറ്റിയാണ്
ചന്ദ്രശേഖരന്‍ നായര്‍ സ്ടേഡിയം പണിതത്. അതിനുള്ള ശ്രമദാനമായി
ഈയുള്ളവനും കുറേ മണ്ണു ചുവന്നു.അകാലത്തില്‍ അന്തരിച്ചു
പോയ സാരിന്‍ റെ സ്മരണ നിലനിര്‍ത്താന്‍ സ്റ്റേഡിയം സഹായിക്കുന്നു.
എരുമേലിയേയും പേട്ടതുള്ളലിനേയും മാര്‍ക്കറ്റ് ചെയ്യാന്‍ ആവിഷകരിച്ച
പരിപാടിയായിരുന്നു ജനയുഗം വാരികയിലെ പരുന്തുപറക്കല്‍ വിവാദം.
പ്രമുഖ യുക്തിവാദിയായിരുന്ന ഇടമറുക് വെല്ലുവിളി ഏറ്റെടുത്തു.
എരുമേലിയെ കുറിച്ചു നിരവധി ലേഖനങ്ങളും രണ്ടു പുസ്തകങ്ങളും
(എന്റെ വകയും ഇടമറുകു വകയും)പുറത്തു വന്നു.ഇടമരുകിന്‍ റെ
സഹായിയായി പരുതു ഡയറി തയാറാകിയാണ് മനോരമയിലെ ജോണ്‍
മുണക്കയം എഴുത്തുകാരനായി മാറിയത്.എരു മേലിയെ കുറിച്ചു
മിക്ക മാധ്യമങ്ങളില്‍ എന്‍ റേയും കാഞ്ഞിരപ്പള്ളിയെ കുറിച്ച്
അഖനിക്കാട് ശങ്കരപ്പിള്ളയുടെയും സചിത്ര ലേഖനങ്ങള്‍ വന്നു.അവ
സമാഹരിച്ചതാണ് എരുമേലിയും ക്ഷേത്രപുരാവൃത്തങ്ങളും(1976)
No comments:
Post a Comment