കോട്ടയം മെഡിക്കോസ് 1962
1960 മാര്‍ച്ചില്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയ്ക്കു 600 ല്‍
560 മാര്‍ക്കു വാങ്ങി പാസാകുമ്പോള്‍ കുതിരവട്ടം എന്നറിയപ്പെടുന്ന
തീര്‍ത്ഥപാദപുരം എസ്.വി.ആര്‍.വി സ്കൂളിനെ സംബന്ദ്ധിച്ച്
അതൊരു സര്‍വ്വകാലറിക്കാര്‍ഡ് മാര്‍ക്കായിരുന്നു.പിന്നെയും 25
കൊല്ലം കഴിഞ്ഞ് സിലബസ് മാറ്റം വന്നപ്പോഴായിരുന്നു ആ റിക്കാര്‍ഡ്
ഭേദിക്കപ്പെട്ടത്.പ്രീ ഡിഗ്രിയ്ക്കു കോട്ടയം സി.എം.എസ്സ് കോളേജില്‍
ചേര്‍ന്നപ്പോള്‍ അതിലും ഉയര്‍ന്ന മാര്‍ക്കു(512) വാങ്ങിയ രണ്ടു
പട്ടര്‍ കുട്ടികള്‍ മാത്രമാണ്‍ഊണ്ടായിരുന്നത്.ബാലസുബ്രമണ്യവും ശങ്കര
നാരായണനും. പ്രീഡിഗ്രിയ്ക്കും മോശമല്ലാത്ത മാര്‍ക്കു കിട്ടി.അക്കാലത്ത്
പ്രൊഫഷണല്‍ കോര്‍സുകള്‍ക്കു എന്‍ ട്രന്‍സ് വേണ്ട,വെറുതെ അപേക്ഷിച്ചാല്‍
മതി.എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്ടി.ഹരിഹരന്‍.
ജോര്‍ഗ് ജോസഫ് എന്നിവര്‍ക്കും മെഡിസിനു കിട്ടി.കോരുളയ്ക്കു വെല്ലൂരും.
പില്‍ക്കാലത്ത് ഐ.ഏ.എസ്സ് നേടിയ ബാബു പോള്‍ അന്നു തിരുവനന്തപുരം
എഞ്ചിനീയറിംഗ് കോളേജില്‍ അവസാനവര്‍ഷം.അനുമോദിച്ചുകൊണ്ടും
ചെയര്‍മാന്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്ന തനിക്ക് വോട്ടുചെയ്യണമെന്നും
കാണിച്ചു കത്തയച്ചു. പടിക്കമണ്ണില്‍ പി.വി.ജോര്‍ജ്,മൂക്കിലിക്കാട്ടു മീനാക്ഷി
അമ്മ എന്നു രണ്ടു പേര്‍ അതിനു മുമ്പു തന്നെ കാനത്തു നിന്നും മെഡിസിന്‍
അഡ്മിഷന്‍ നേടിയിരുന്നു(തിരുവനന്തപുരത്ത്) ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി
വാഴൂര്‍ എം.എല്‍ ഏ വൈക്കം വേലപ്പന്‍ കേരളത്തിലെ ആദ്യ മേഡിക്കല്‍
കോളേജ് കോട്ടയത്തു തന്നെ തുടങ്ങിയ സമയം.അവിടെ രണ്ടാം ബാച്ചിലെ 50
പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ജില്ലയില്‍ നിന്നും
കാഞ്ഞിരപ്പള്ളി കടമപ്പുഴ തോമസ് മാത്യൂപുല്‍പ്പേല്‍ മേരിദാസ് സെബാസ്റ്റ്യന്‍
പൊന്‍കുന്ന വീട്ടുവേലികുന്നേല്‍ വി.ജെ.ആന്‍റണി,ചാപ്പമറ്റം രാധാമണി, പൂവരണി
കൃഷ്ണവിലാസം രാമകൃഷ്ണന്‍ പാലാ രാമചന്ദ്രന്‍ നായര്‍,മൂലേടം പി.എസ്സ് .രാമചന്ദ്രന്‍
ചങ്ങനാശ്ശേരി അത്തിലപ്പാ റാവുത്തര്‍,വൈക്കം വിലാസിനി എന്നിവര്‍ക്കും അഡ്മിഷന്‍ കിട്ടി.
മിക്കവരും ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ തന്നെ ഒരു വര്‍ഷം പ്രീ-മെഡിക്കല്‍
കോര്‍സ് പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജില്‍ 1962(രണ്ടാം) ബാച്ചില്‍ ചേന്നു.
മൂന്നാം വര്‍ഷം പതോളജിയിലെ താല്‍ക്കാലിക ട്യൂട്ടര്‍ ആയിരുന്നു ഡോ.കെ.ആര്‍.വാര്യര്‍
(പില്‍ക്കാലത്തെ എറണകുളം ലക്ഷ്മി ഹോസ്പിറ്റല്‍ സ്ഥാപകന്‍
No comments:
Post a Comment