സ്മരണകളിരമ്പും ആതുരാലയങ്ങള്‍
കെ.വി.എം.എസ്സ്.ചരിതം
പുന്നാമ്പറമ്പില്‍ രാമകൃഷ്ണപിള്ളയില്‍ നിന്നും മാടപ്പള്ളി കുന്നു കിട്ടിയതോടെ
അവിടെ ശാന്തി ആശുപത്രിയുടെ പണികള്‍ തുടങ്ങി.ആനുവേലിലെ എന്‍.ആര്‍.
(രാമകൃഷ്ണ) പിള്ള പൊന്‍ കുന്നം വര്‍ക്കിയുടെ ചലനം എന്ന ചലച്ചിത്രം
അക്കാലത്താണ് സംവിധാനം ചെയ്തത്.ലക്ഷ്മിയും മോഹനനും നായികാ നായകന്മാര്‍.
അവരൊരുമിച്ചുള്ള ചില സീനുകള്‍ ശാന്തി ആശുപത്രിയുടെ പ്ണികളുടെ ബാക്ഗ്രൗണ്ടിലായ്‌രുന്നു
ഷൂട്ട് ചെയ്തത്.നല്ല ആള്‍ക്കൂട്ടം ആയിരുന്നു. പി.എന്‍ പിള്ള കെ.വി.എം.എസ്സ് ട്രസ്റ്റിന്‍ റെ
പേരില്‍ ഒരു ധനസമാരണ-ചിട്ടി സ്ഥാപനം നടത്തിയ്‌രുന്നു.ആ ചുവട് പിടിച്ച് ആനുവേലില്‍
അപ്പുക്കുട്ടന്‍ പിള്ള കാഞ്ഞിരപ്പള്ളിയില്‍ ഇപ്പോഴത്തെ രവന്യൂ ടവറിനടുത്തുള്ള പെട്രോള്‍
പമ്പിനെതിരവശം ഒരു ധനസമാഹരണ-ചിട്ടി സ്ഥാപനം തുടങ്ങി.
നാടിലേക്കു മടങ്ങുന്നില്ല എന്നു പരഞ്ഞ് തങ്ങള്‍ക്കു ചക്കിട്ട പറമ്പു ഹോസ്പിറ്റലിനായി
തന്ന ഡോ.ബാലന്‍ തങ്ങള്‍ ഹോസ്പിറ്റല്‍ തുടങ്ങാന്‍ തുനിഞ്ഞപ്പോല്‍ നാട്ടിലേക്കു മടങ്ങാനും
അടുത്തു തന്നെ മറ്റൊരാശുപത്രി തുടങ്ങാന്‍ തയ്യാറായതും അതിനു സഹായകമായി തന്നെ
അനുകരിച്ചു ചിട്ടി സ്ഥാപനം തുടങ്ങിയതും കമലാലയം പി.എന്‍ പിള്ളയെ പ്രകോപ്പിച്ചു.
എന്നു മാത്രമല്ല തന്‍ റെ ജ്യേഷ്ഠന്‍ പലയകുന്നേല്‍ പദ്മനാഭന്‍ വൈദ്യരുടെ മകളുടെ ഭര്‍ത്താവും
തന്‍ റെ സഹായം പ്രതീക്ഷിച്ചു കമലാലയത്തിനടുത്തുള്ള താളിയാനിലേക്കു മാടപ്പള്ളി കുന്നില്‍
നിന്നും മാറിത്താമസ്സിക്കയും ചെയ്ത രാമകൃഷ്ണപിള്ളയുടെ വസ്തു വാങ്ങിയെടുത്തതും
അദ്ദേഹത്തിനു സഹിക്കാന്‍ കഴിഞ്ഞില്ല.ഇളയ മകള്‍ക്കു നല്ലൊരു വിവാഹാലോചന വന്നപ്പോല്‍
ചെറുക്കന്‍ റെ ആള്‍ക്കാര്‍ മാടപ്പള്ളി കുന്നു അവളുടെ വീതമായി കൊടുക്കണം എന്നാവശ്യപ്പെട്ടതിനാല്‍
ആ ആലോചന വേണ്ടെന്നു വച്ച വ്യക്തിയായിരുന്നു രാമകൃഷ്ണപിള്ള.
തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന മരുമകന്‍ പി.ആര്‍.രാജഗോപാലുമായി ആളൊചിച്ച്
പി.എന്‍ പിള്ള ശാന്തിനികേതന്‍ പണിസ്ഥലത്ത് തൊഴില്‍ തര്‍ക്കം ഉണ്ടാക്കി.
ഈ വിവരങ്ങള്‍ ഞാനറിഞ്ഞിരുന്നു.എരുമേലി ഡവലപ്മെന്‍ റു യോഗത്തിനു വരുമായിരുന്ന
രാജഗോപാലിനെ ഞാന്‍ നിശിതമായി വിമര്‍ശിച്ചു.പലയകുന്നേല്‍ കാരുടെ തനിസ്വഭാവം
കാണിക്കരുത് എന്നു പറഞ്ഞു.6000 ഏക്കര്‍ വസ്തുക്കള്‍ ഉഌഅവരായിരുന്നു പലയകുന്നേല്‍
വൈദ്യകുടുംബം.മണ്ണറക്കയം മുതല്‍ കൊരട്ടി വരെ ആ കുടുംബത്തിന്‍ റേതായിരുന്നു.സഹോദരങ്ങള്‍
പരസ്പരം മല്‍സരിച്ചു ഒട്ടുമുഴുവനും അന്യസമുദായക്കാര്‍ക്കു വിറ്റതായിരുന്നു.
ഒരേ സമുദായത്തിലുള്ളവരും ബന്ധുക്കളും ആയവര്‍ ഹോസ്പിറ്റല്‍ കാര്യത്തില്‍ പ്രശ്നമുണ്ടാക്കിയാല്‍
ഗുണം കിട്ടുന്നത് അന്യ സമുദായക്കാര്‍ക്കായിരിക്കും എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചു.ഒരു കാര്യം ഞാന്‍
വ്യക്തമാക്കി.ബാലന്‍,ചെറിയാന്‍ എന്നീ രണ്ടു ഡോക്ടറന്മാരും സര്‍ജന്മാരാണ്.അവര്‍ സര്‍ജിക്കല്‍
കേസുകള്‍ക്കാവും മുന്‍ ഗണന നല്‍കുക.കെ.വി.എം എസ്സ് ആദ്യം സര്‍ജറിയില്‍ ശ്രദ്ധിക്കണ്ട.ശാന്തി
അതു കൊണ്ടു തൃപ്തരാകും.കെ.വി.എം.എസ്സ് മറ്റേര്‍ണിറ്റി,ശിശുരോഗവിഭാഗം എന്നിവയില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുക.പിന്നീട് കുറേക്കഴിഞ്ഞു മെഡിസിനും സര്‍ജറിയും മറ്റും മതി.
എന്‍ റെ ഉപദേശം രാജഗോപാലും പിന്നീട് പി.എന്‍ പിള്ളയും ശ്വീകരിച്ച്.പക്ഷേ ഗൈനക്കോലജിസ്റ്റിനേയും
പീഡിയാട്രീഷനേയും കണ്ടു പിടിക്കാനുള്ള ജോലി എന്നിലായി.ആ അന്വേഷ്ണത്തിനിടയിലാണ്‍ മെഡിക്കല്‍
കോളേജിലെ ഒരു സ്ന്‍ഹിതന്‍ പണ്ടു ട്യൂട്ടറായിരുന്ന ഡോക്ടര്‍ വാര്യരുടേയും ഭാര്യ ശാന്താ വാര്യരുടെയും
കാര്യം പറയുന്നത്.വാര്യര്‍ ഇംഗ്ലണ്ടില്‍ നിന്നും ശിശുരോഗചികില്‍സയില്‍ എം.ആര്‍.സി.പി.യും
ഭാര്യ എം.ആര്‍.സി.ഓ.ജി യും എടുത്തു എന്നായിരുന്നു എനിക്കു കിട്ടിയ വിവരം.ആ വിവരം
ഞാന്‍ രാജഗോപാലിനു നല്‍കി. രാജഗോപാല്‍ അവരെ പൊന്‍ കുന്നത്തു കൊണ്ടു വരുന്നതില്‍ വിജയിച്ചു.
ഡോ.വാര്യര്‍ക്കു ഡി.സി.എച്ചും ഭാര്യ ശാന്താ വാര്യര്‍ക്കു ഡി.ആര്‍.സി.ഓ.ജിയും മാത്രമേ ഉള്ളു
എന്നു ഞാനറിഞ്ഞതു വൈകിയാണ്‍. ജൂണിയര്‍ ഡോക്ടര്‍ ആയി എന്‍ റെ സഹപാഠി തൊടുപുഴക്കാരന്‍
ഡോ.ശശിധരന്‍ പിള്ളയേയും നല്‍കാന്‍ അന്നെനിക്കു കഴിഞ്ഞു.
No comments:
Post a Comment