എം.എല്‍.ഏ സി.പി മുഹമ്മദിന്‍റെ രോഗം
ഗില്ലന്‍ബാരി സിന്‍ഡ്രോം
2010 ഏപ്രില്‍ ഇ വ്യാഴാച ഉച്ചയ്ക്കു 12.30 നു കൈരളി ടിവിയില്‍
ഏബ്രഹാം മാത്യു അവതരിപ്പിച്ച കുമ്പസ്സാരം പരിപാടിയില്‍ ഗില്ലന്‍ബാരി
സിന്‍ഡ്രൊം ബാധിച്ചു രക്ഷപെട്ട സംസ്ഥാന എം.എല്‍.ഏ ശ്രീ സി.പി
മുഹമ്മദിനെ അവതരിപ്പിച്ചിരുന്നു.
Guillain-Barré syndrome ഒരിനം ഓട്ടൊഇമ്മ്യൂണ്‍ രോഗമാണ്.
രോഗപ്രതിരോധത്തിനുള്ള ഇമ്മ്യൂണ്‍ പ്രവര്‍ത്തനം ശരീരത്തിനു തന്നെ ദോഷം
ചെയ്യൂന്ന വിരോധാഭാസത്തിനുദാഹരണമാണീ രോഗം അഥവാ രോഗലക്ഷണകൂട്ടം
(സിണ്ഡ്രോം).കാലുകളില്‍ മരവിപ്പാണ് ആദ്യലക്ഷണം.പിന്നീടു കാലുകള്‍ തളരുന്നു.
പിന്നീട് മരവിപ്പു മുകളിലോട്ടു കയറുന്നു.കൈകാലുകള്‍ നാലും തളരുന്നു.ദേഹം
മുഴുവന്‍ തളരുന്നു.മാരകമായ രോഗം.ശ്വാസോഛാസം ചെയ്യാന്‍ ബുദ്ധിമുട്ടു വരും.
വെന്‍റിലേറ്ററില്‍ കിടത്തി കൃത്രിമശ്വാസോഛാസം നല്‍കിയാലേ രോഗി രക്ഷപെടുകയുള്ളു.
എം.എല്‍.ഏ സി.പി മുഹമ്മദിന്‍റെ സ്ഥിതിയും അതായിരുന്ന.ഹൃദയമിടിപ്പ് ക്രമം
തെറ്റി വരും.അണുബാധകള്‍ പിടികൂടും.രക്തം കട്ടപിടിക്കാം.രക്തമര്‍ദ്ദം കുറഞ്ഞെന്നും
വരാം.പലരും മരണമടയും.സി.പി മുഹമ്മദിനെ പോലെ വന്‍ കിട ഹോസ്പിറ്റലിലെ
വിദഗ്ദ ചികില്‍സ കിട്ടാന്‍ ഭാഗ്യമുള്ളവര്‍ രക്ഷ പെടാം.ചിലര്‍ രക്ഷപെട്ടാലും ജീവിത
കാലം മുഴുവന്‍ വികലാംഗനായി കഴിയേണ്ടി വരും.
ആര്‍ക്കും പിടിപെടാവുന്ന മാരകരോഗം.ഏതു പ്രായത്തിലും വരാം.ആണ്‍പെണ്‍ വ്യത്യാസമൊന്നും
നോക്കാത്ത രോഗം.വിരളമാണ്.ഒരുലക്ഷം രോഗികളില്‍ ഒരാള്‍ ഈ രോഗം ബാധിച്ച ആളായിരിക്കു.
ശ്വാസകോശരോഗങ്ങള്‍ ഉദരരോഗങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ബാധിച്ച് ഏതാനും ദിവസമോ ആഴ്ചയോ
കഴിഞ്ഞാണ് ഈ രോഗം പിടിപെടുക.ഉത്തേജക കാരണം എന്താണെന്നറിവില്ല.2 ആഴ്ചകൊണ്ട് പൂര്‍ണ്ണമായും
തളരും.
സഹവാസം കൊണ്ടു പകരാത്തരോഗം.എന്തുകൊണ്ടാണു ചിലര്‍ക്കു മാത്രം രോഗം പിടിപെടുന്നതെന്നു
വ്യക്തമല്ല.രോഗകാരണവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
രോഗപ്രതിരോധശെഷി വില്ലനായി വരുന്ന അവസ്ഥ യാണ് autoimmune disease.നേര്‍വുകളെ പൊതിയുന്ന myelin sheath
എന്ന കവചത്തിനു തകരാര്‍ വരുന്ന അവസ്ഥ.തലച്ചോറില്‍ നിന്നും പേശികളിലേക്കു സന്ദേശങ്ങള്‍ (സിഗ്നല്‍സ്) അയക്കാന്‍
സാധ്യമല്ലാതെ വരുന്നു .പേശികളില്‍ നിന്നുള്ള അറിയിപ്പുകള്‍ മസ്തിഷ്കത്തിലും എത്തുകില്ല.വേദന,ചൂട്,തണുപ്പ്
ഇവയൊന്നും തിരിച്ചറിയില്ല.എന്നാല്‍ വേണ്ടാത്ത,അസ്വസ്ഥത ഉളവാക്കുന്ന സിഗ്നലുകള്‍-ഇഴയുന്ന തോന്നല്‍- കിട്ടിയെന്നും വരാം.
വൈറല്‍ അഥവ ബാക്ടീരിയല്‍ ബാധകള്‍ നേര്‍വുകളില്‍ വ്യ്തിയാനം വരുത്തുന്നതിനെ തുടര്‍ന്നാണ് ഗില്ലിഅന്‍ ബാരി ലക്ഷണങ്ങള്‍
പ്രകടമാവുക.
ഗില്ലിയന്‍ ബാരി രോഗം എന്നല്ല വ്യവഹരിക്കപ്പെടാറുള്ളത്.സിണ്രോം ( syndrome) എന്നാണ്. എന്നു പറഞ്ഞാല്‍ രോഗി പറയുന്ന
വിഷമതകളുടെയും( സിം പ്റ്റംസ്) ഡോക്ടര്‍ പരിശോധനയിലൂടെ കണ്ടെത്തുന്ന ലക്ഷണ(സൈന്‍സ്)ങ്ങളുടേയും ഒരു സമുച്ചയം.
ലക്ഷണസമുച്ചയം പലപ്പോഴും വ്യത്യസ്തമാകും.അതിനാല്‍ ആരംഭ ദശയില്‍ രോഗനിര്‍ണ്‍നയം എളുപ്പമല്ല.അവസാനം പരിശോധിക്കാന്‍
അവസരം കിട്റ്റിയ ഡോക്ടര്‍ക്കാവും രോഗനിര്‍ണ്ണയം നടത്താനുള്ള ഭാഗ്യം കിട്ടുക.(മന്ത്രവാദിക്കാദ്യം,വൈദ്യനവസാനം എന്ന ചൊല്ല്
ഇവിടെ യാതാര്‍ഥ്യ മാകുന്നു.സി.മുഹമ്മദിന്‍ റെ കാര്യത്തിലും അവസാനം നോക്കിയ ഡോക്ടര്‍ക്കു ക്രഡിറ്റ് കിട്റ്റിയതായി കാണാം.
(പാതിരാത്രിയില്‍ ഒറ്റ നോട്ടത്തില്‍ രോഗനിര്‍ണ്ണയം)
മറ്റു പലരോഗങ്ങളുമായി ഗില്ലിയന്‍ ബാരി തെറ്റിദ്ധരിക്കപ്പെടും.ഗില്ലിഅന്‍ ബാരിയില്‍ കാല്‍മുട്ടിലെ റിപ്ലക്സ് (നീ ജെര്‍ക്ക്)
അപ്രത്യക്ഷമാകും.Nerve Conduction Velocity (NCV)രോഗനിര്‍ണ്‍നയത്തെ സഹായിക്കുംസുഷുമ്നാ ദ്രവത്തില്‍
കൂടുതല്‍ പ്രോട്ടീന്‍ കാണപ്പെടും.അതിനാല്‍ നട്ടെല്ലു തുളച്ചു ദ്രാവകം എടുത്തു പരിശോധിക്കേണ്ടി വരും.
ചികില്‍സ
കൃത്യമായ ചികില്‍സ ഇല്ലാത്ത രോഗമാണ് ഗില്ലന്‍ബാരി.പ്ലാസ്മാഫെറസ്സിസ്,ഇമ്മ്യുണോഗ്ലോബിന്‍ ചികില്‍സ
എന്നിവ പരീക്ഷിച്ചു നോക്കുന്നു.രകതത്തിലെ ശ്വേത ശോണ രക്താണുക്കള്‍ വേര്‍തിരിച്ച് പ്ലാസ്മ ഒഴിവാക്കി
സ്വശരീരത്തിലേക്കു കുത്തിവയ്ക്കുന്ന ചികില്‍സ്യാണ് പ്ലാസ്മാഫെറസ്സിസ്.സ്റ്റീറോയിഡ് ഹോര്‍മോണുകളും
നല്‍കപ്പെടാറുണ്ട്.
Respirator, heart monitor തുടങ്ങിയ യന്ത്രസഹായം വേണ്ടി വരും. ബ്യൂമോണിയാ,ബെഡ്സോര്‍
എന്ന കിടക്കവ്രണങ്ങള്‍ എന്നിവ ബുദ്ധിമുട്ടുണ്ടാക്കും. ദീര്‍ഘകാലത്തെ ഫിസിയൊ തെറാപ്പിയും ആവശ്യമാണ്.
No comments:
Post a Comment