Saturday, 9 January 2010

കെ.വി.എം.എസ്സ് ചരിത്രം

കെ.വി.എം.എസ്സ് ചരിത്രം

തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കറുത്തപൊന്നിന്‍റെ നാടായ
കാഞ്ഞിരപ്പളിയിലേക്കു കുടിയേറിയ കര്‍ഷകരും കച്ചവടക്കാരും
കണക്കപ്പിള്ളമാരും ആയ ശൈവ വെള്ളാളപ്പിള്ളമാര്‍ കാലക്രമേണ
സമീപപ്രദേശങ്ങളിലേക്കും കുടിയേറി. ഇടക്കര,ചെറുകര എന്നീ കുടുംബങ്ങള്‍
കാഞ്ഞിരപ്പള്ളിയിലേയും കല്ലൂര്‍ കുടുംബം ആനിക്കാട്ടെയും
പാലാത്ത് പാലായിലേയും കരിപ്പാല്‍(മുളവേലില്‍,)നടക്കാവില്‍(തെങ്ങണാമറ്റം)
എന്നിവര്‍ ചിറക്കടവിലേയും തുണ്ടത്തില്‍ വാഴൂരേയും പ്രമുഖ വെള്ളാള കുടുംബങ്ങള്‍
ആയിരുന്നു.ഇവര്‍ ചില കാര്യങ്ങളില്‍ സഹകരിച്ചിരുന്നുവെങ്കിലും പലപ്പോഴും
പരസ്പരം മല്‍സരിച്ചിരുന്നു.
ഇവരെല്ലാം അതാതു പ്രദേശങ്ങളില്‍ മലയാള മാസം ഒന്നാന്‍ തീയതി
ഒത്തുചേരുന്ന ഒന്നാം തീയതി കൂട്ടങ്ങളും ഭജന യോഗങ്ങളും നടത്തിപ്പോന്നു.
കൂട്ടായ്മവഴി ശേഖരിക്കപ്പെടുന്ന പൊതു മുതല്‍ പലപ്പോഴും കാര്യ ദര്‍ശികള്‍
ദുര്‍വ്യയം ചെയ്തു പോന്നു.സമുദായ നന്മയ്ക്ക് ആ ധനം പ്രയോജനം ചെയ്യുന്നില്ല
എന്നു ചില മുതിര്‍ന്ന വ്യക്തികള്‍ മനസ്സിലാക്കി പോംവഴി കണ്ടെത്തി.
1110 മേടമാസ്സത്തിലെ പത്താം ഉദയ ദിവസം നടക്കാവ് കുടുംബാഗമായ
കമലാലയം പി.എന്‍ (പര്യാരം കുട്ടന്‍ )പിള്ളയുടെ വസതിയില്‍ ചേര്‍ന്ന
കൂട്ടായ്മ ചിറക്കടവ് വെള്ളാള സമാജം എന്ന സംഘടനയ്ക്കു രൂപം നല്‍കി.
മുളവേലില്‍ വക്കീല്‍ എന്‍.നീലകണ്ഠപ്പിള്ള പ്രസിഡന്‍ റും മുളകുന്നത്ത് എന്‍
പദ്മനാഭപിള്ള സെക്രട്ടറിയും കമലാലയം പി. എന്‍ പിള്ള ട്രഷറും ആയി
തെരഞ്ഞെടുക്കപ്പെട്ടു.

ഈ സംഘടന 1957 സെപ്റ്റംബര്‍ 21-22 തീയതികളില്‍ കമലാലയത്തില്‍
വ്ച്ചു കൂടി കേരള വെള്ളാള മഹാസഭ(കെ.വി.എം.എസ്സ്)എന്ന സമുദായ
സംഘടനയ്ക്കു രൂപം കൊടുത്തു.

ദിവാന്‍ ബഹദൂര്‍ എം.വൈദ്യലിംഗം പിള്ള
തിരുക്കൊച്ചി ധനമന്ത്രി ആയിരുന്ന പി.എസ്സ്.നടരാജപിള്ള
വക്കീല്‍ വൈക്കം നീലകണ്ഠപ്പിള്ള
കൊട്ടാരത്തില്‍ കെ.പി.ഗോപാല്‍കൃഷ്ണപിള്ള,റാന്നി
വക്കീല്‍ കാവുക്കാട്ട് കെ.ഏ.കൃഷ്ണപിള്ള
വക്കീല്‍ എസ്സ്.രാമനാഥപിള്ള,പങ്ങപ്പാട്ട്
എന്നിവര്‍ അന്നത്തെ യോഗത്തില്‍പങ്കെടുത്ത പ്രധാനികള്‍ ആയിരുന്നു.

No comments:

Post a Comment