Sunday, 11 April 2010

കെ.വി.എം.എസ്സ്.ചരിതം

സ്മരണകളിരമ്പും ആതുരാലയങ്ങള്‍
കെ.വി.എം.എസ്സ്.ചരിതം
പുന്നാമ്പറമ്പില്‍ രാമകൃഷ്ണപിള്ളയില്‍ നിന്നും മാടപ്പള്ളി കുന്നു കിട്ടിയതോടെ
അവിടെ ശാന്തി ആശുപത്രിയുടെ പണികള്‍ തുടങ്ങി.ആനുവേലിലെ എന്‍.ആര്‍.
(രാമകൃഷ്ണ) പിള്ള പൊന്‍ കുന്നം വര്‍ക്കിയുടെ ചലനം എന്ന ചലച്ചിത്രം
അക്കാലത്താണ് സംവിധാനം ചെയ്തത്.ലക്ഷ്മിയും മോഹനനും നായികാ നായകന്മാര്‍.
അവരൊരുമിച്ചുള്ള ചില സീനുകള്‍ ശാന്തി ആശുപത്രിയുടെ പ്ണികളുടെ ബാക്ഗ്രൗണ്ടിലായ്‌രുന്നു
ഷൂട്ട് ചെയ്തത്.നല്ല ആള്‍ക്കൂട്ടം ആയിരുന്നു. പി.എന്‍ പിള്ള കെ.വി.എം.എസ്സ് ട്രസ്റ്റിന്‍ റെ
പേരില്‍ ഒരു ധനസമാരണ-ചിട്ടി സ്ഥാപനം നടത്തിയ്‌രുന്നു.ആ ചുവട് പിടിച്ച് ആനുവേലില്‍
അപ്പുക്കുട്ടന്‍ പിള്ള കാഞ്ഞിരപ്പള്ളിയില്‍ ഇപ്പോഴത്തെ രവന്യൂ ടവറിനടുത്തുള്ള പെട്രോള്‍
പമ്പിനെതിരവശം ഒരു ധനസമാഹരണ-ചിട്ടി സ്ഥാപനം തുടങ്ങി.

നാടിലേക്കു മടങ്ങുന്നില്ല എന്നു പരഞ്ഞ് തങ്ങള്‍ക്കു ചക്കിട്ട പറമ്പു ഹോസ്പിറ്റലിനായി
തന്ന ഡോ.ബാലന്‍ തങ്ങള്‍ ഹോസ്പിറ്റല്‍ തുടങ്ങാന്‍ തുനിഞ്ഞപ്പോല്‍ നാട്ടിലേക്കു മടങ്ങാനും
അടുത്തു തന്നെ മറ്റൊരാശുപത്രി തുടങ്ങാന്‍ തയ്യാറായതും അതിനു സഹായകമായി തന്നെ
അനുകരിച്ചു ചിട്ടി സ്ഥാപനം തുടങ്ങിയതും കമലാലയം പി.എന്‍ പിള്ളയെ പ്രകോപ്പിച്ചു.
എന്നു മാത്രമല്ല തന്‍ റെ ജ്യേഷ്ഠന്‍ പലയകുന്നേല്‍ പദ്മനാഭന്‍ വൈദ്യരുടെ മകളുടെ ഭര്‍ത്താവും
തന്‍ റെ സഹായം പ്രതീക്ഷിച്ചു കമലാലയത്തിനടുത്തുള്ള താളിയാനിലേക്കു മാടപ്പള്ളി കുന്നില്‍
നിന്നും മാറിത്താമസ്സിക്കയും ചെയ്ത രാമകൃഷ്ണപിള്ളയുടെ വസ്തു വാങ്ങിയെടുത്തതും
അദ്ദേഹത്തിനു സഹിക്കാന്‍ കഴിഞ്ഞില്ല.ഇളയ മകള്‍ക്കു നല്ലൊരു വിവാഹാലോചന വന്നപ്പോല്‍
ചെറുക്കന്‍ റെ ആള്‍ക്കാര്‍ മാടപ്പള്ളി കുന്നു അവളുടെ വീതമായി കൊടുക്കണം എന്നാവശ്യപ്പെട്ടതിനാല്‍
ആ ആലോചന വേണ്ടെന്നു വച്ച വ്യക്തിയായിരുന്നു രാമകൃഷ്ണപിള്ള.
തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന മരുമകന്‍ പി.ആര്‍.രാജഗോപാലുമായി ആളൊചിച്ച്
പി.എന്‍ പിള്ള ശാന്തിനികേതന്‍ പണിസ്ഥലത്ത് തൊഴില്‍ തര്‍ക്കം ഉണ്ടാക്കി.

ഈ വിവരങ്ങള്‍ ഞാനറിഞ്ഞിരുന്നു.എരുമേലി ഡവലപ്മെന്‍ റു യോഗത്തിനു വരുമായിരുന്ന
രാജഗോപാലിനെ ഞാന്‍ നിശിതമായി വിമര്‍ശിച്ചു.പലയകുന്നേല്‍ കാരുടെ തനിസ്വഭാവം
കാണിക്കരുത് എന്നു പറഞ്ഞു.6000 ഏക്കര്‍ വസ്തുക്കള്‍ ഉഌഅവരായിരുന്നു പലയകുന്നേല്‍
വൈദ്യകുടുംബം.മണ്ണറക്കയം മുതല്‍ കൊരട്ടി വരെ ആ കുടുംബത്തിന്‍ റേതായിരുന്നു.സഹോദരങ്ങള്‍
പരസ്പരം മല്‍സരിച്ചു ഒട്ടുമുഴുവനും അന്യസമുദായക്കാര്‍ക്കു വിറ്റതായിരുന്നു.
ഒരേ സമുദായത്തിലുള്ളവരും ബന്ധുക്കളും ആയവര്‍ ഹോസ്പിറ്റല്‍ കാര്യത്തില്‍ പ്രശ്നമുണ്ടാക്കിയാല്‍
ഗുണം കിട്ടുന്നത് അന്യ സമുദായക്കാര്‍ക്കായിരിക്കും എന്നു ഞാന്‍ ഓര്‍മ്മിപ്പിച്ചു.ഒരു കാര്യം ഞാന്‍
വ്യക്തമാക്കി.ബാലന്‍,ചെറിയാന്‍ എന്നീ രണ്ടു ഡോക്ടറന്മാരും സര്‍ജന്മാരാണ്.അവര്‍ സര്‍ജിക്കല്‍
കേസുകള്‍ക്കാവും മുന്‍ ഗണന നല്‍കുക.കെ.വി.എം എസ്സ് ആദ്യം സര്‍ജറിയില്‍ ശ്രദ്ധിക്കണ്ട.ശാന്തി
അതു കൊണ്ടു തൃപ്തരാകും.കെ.വി.എം.എസ്സ് മറ്റേര്‍ണിറ്റി,ശിശുരോഗവിഭാഗം എന്നിവയില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുക.പിന്നീട് കുറേക്കഴിഞ്ഞു മെഡിസിനും സര്‍ജറിയും മറ്റും മതി.

എന്‍ റെ ഉപദേശം രാജഗോപാലും പിന്നീട് പി.എന്‍ പിള്ളയും ശ്വീകരിച്ച്.പക്ഷേ ഗൈനക്കോലജിസ്റ്റിനേയും
പീഡിയാട്രീഷനേയും കണ്ടു പിടിക്കാനുള്ള ജോലി എന്നിലായി.ആ അന്വേഷ്ണത്തിനിടയിലാണ്‍ മെഡിക്കല്‍
കോളേജിലെ ഒരു സ്ന്‍ഹിതന്‍ പണ്ടു ട്യൂട്ടറായിരുന്ന ഡോക്ടര്‍ വാര്യരുടേയും ഭാര്യ ശാന്താ വാര്യരുടെയും
കാര്യം പറയുന്നത്.വാര്യര്‍ ഇംഗ്ലണ്ടില്‍ നിന്നും ശിശുരോഗചികില്‍സയില്‍ എം.ആര്‍.സി.പി.യും
ഭാര്യ എം.ആര്‍.സി.ഓ.ജി യും എടുത്തു എന്നായിരുന്നു എനിക്കു കിട്ടിയ വിവരം.ആ വിവരം
ഞാന്‍ രാജഗോപാലിനു നല്‍കി. രാജഗോപാല്‍ അവരെ പൊന്‍ കുന്നത്തു കൊണ്ടു വരുന്നതില്‍ വിജയിച്ചു.
ഡോ.വാര്യര്‍ക്കു ഡി.സി.എച്ചും ഭാര്യ ശാന്താ വാര്യര്‍ക്കു ഡി.ആര്‍.സി.ഓ.ജിയും മാത്രമേ ഉള്ളു
എന്നു ഞാനറിഞ്ഞതു വൈകിയാണ്‍. ജൂണിയര്‍ ഡോക്ടര്‍ ആയി എന്‍ റെ സഹപാഠി തൊടുപുഴക്കാരന്‍
ഡോ.ശശിധരന്‍ പിള്ളയേയും നല്‍കാന്‍ അന്നെനിക്കു കഴിഞ്ഞു.

Sunday, 4 April 2010

ഡോ.കാനം ശങ്കരപ്പിള്ളയുടെ സര്‍വ്വീസ് സ്റ്റോറി

ഡോ.കാനം ശങ്കരപ്പിള്ളയുടെ സര്‍വ്വീസ് സ്റ്റോറി

സ്മരണകളിരമ്പും ആതുരാലയങ്ങള്‍-
കെ.വി.എം എസ്സും ശാന്തിയും

ഡോ.കെ.സി.ചെറിയാന്‍ (കോവൂര്‍)എല്‍.ഐ.സി ഏജന്റ് പി.ജെ.ജോസഫിനോടൊപ്പം എരുമേലി
ഹെല്‍ത്ത് സെന്‍ററില്‍ നേരിട്ടെത്തി എല്‍.ഐ.സിയ്ക്കു വേണ്ടി എന്നെ മെഡിക്കല്‍ എക്സാമിനേഷനു
വിധേയനാക്കിയതിന്‍റെ പിന്നില്‍ വ്യക്തിപരമായ ഒരു ദുഷ്ടലാക്കുണ്ടായിരുന്നു.സാധാരണ എല്‍.ഐ.സി
ഏജന്റ് ഇന്‍ഷ്വര്‍ ചെയ്യപ്പെടാന്‍ പോകുന്ന വ്യക്തി(പാര്‍ട്ടി) യുടെ പൊക്കവും നെഞ്ചിന്‍റെ ചുറ്റളവും
അടയാളവും(മറുകോ,മുറിഞ്ഞപാടോ) മാത്രം എടുക്കും.ഡവലപ്മെന്‍റ ഓഫീസ്സര്‍ തൂക്കവും വയറിന്‍ ചുറ്റളവും
ഗണിച്ചെടുക്കും.പാര്‍ട്ടിയെ ഡോക്ടറെ കാണിക്കില്ല.അയാളുടെ ഒപ്പ് ഡവപ്മെന്‍റ ഓഫീസ്സര്‍ കൃത്രിമമായി
ഇട്ടു നല്‍കും. ബി.പി.ഹ്രുദയമിടിപ്പിന്‍റെ തോത് തുടങ്ങിയവ ഡോക്ടര്‍ ഭാവനയില്‍ കണ്ട് ഇന്‍ഷ്വര്‍
ചെയ്യാന്‍ യോഗ്യന്‍ എന്നു സര്‍ട്ടിഫൈ ചെയ്തു ഫീസ് വാങ്ങും.(മരിച്ചു പോയവര്‍ക്കു പോലും ഇത്തരം
സര്‍ട്റ്റിഫിക്കേറ്റ് നേടിയെടുത്ത വിരുതരും ഉണ്ടായിരുന്നു ഒരുകാലത്ത് കേരളത്തില്‍).

കെ.കെ റോഡ് സൈഡില്‍,എന്‍റെ ഭാര്യാപിതാവ് പുന്നാമ്പറമ്പില്‍ താളിയാനില്‍ രാമകൃഷ്ണ പിള്ളയ്ക്കുണ്‍റ്റായിരുന്ന
മാടപ്പള്ളി കുന്നു പുരയിടം തങ്ങളുടെ ഹോസ്പ്റ്റലിനു വിലയ്ക്കു നല്‍കാന്‍ അദ്ദേഹത്തിനെ ഞാന്‍ പ്രേരിപ്പിക്കണം.
അത്തൊരം ഒരപേക്ഷ സമര്‍പ്പിക്കാനായിരുന്നു ഡോ.ചെറിയാന്‍ നേരിട്ടവതരിച്ചത്.
ആനുവേലില്‍ അപ്പുക്കുട്ടന്‍ ആവശ്യക്കാരനാണ്.പക്ഷേ തന്നെ കാര്യമായി മുന്‍പൊരിക്കല്‍ സഹായിച്ച കൊച്ചശ്ശനോട്
അതു ചോദിക്കാന്‍ മടിയുള്ളവന്‍ അപ്പുകൂട്റ്റന്‍-ബാലന്‍-ചെറിയാന്‍ ത്രിമൂര്‍ത്തികളുടെ ആവ്ശ്യമായി ഞാന്‍ ചോദിക്കണം.
എന്തു വിലവേണമെങ്കിലും കൊടുക്കാം.
പ്രത്യുപകാരമായി തുടങ്ങാന്‍ പോകുന്ന ഹോസ്പിറ്റലില്‍ ജോലിയോ,പാര്‍ട്ണര്‍ഷിപ്പോ,ഇംഗ്ലണ്ടില്‍ ഉപരി പഠനത്തിനു
പോകാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ അല്ലെങ്കില്‍ സഹായമോ ഒക്കെ തരും എന്നു ജോസാഫ് രഹസ്യമായി വെളിപ്പെടുത്തുന്നു.
എല്‍.ഐ.സി ഏജന്റായ ജോസഫ് കയീല്‍ നിന്നിട്ടതാവാനാണു വഴി.ഡോ.ചെറിയാനെപ്പോലൊരാള്‍ പാര്‍ട്ണര്‍ഷിപ്പും
മറ്റും അങ്ങിനെയങ്ങു നല്‍കുമോ?(പില്‍ക്കാലത്ത് സര്‍ജറിയില്‍ അല്‍പം പരിസീലനത്തിനു ചെന്നപ്പോള്‍ ഡോ.ബാലനും
ചെറിയാനും അതില്‍ വല്യ താല്‍പര്യം ഒട്ടും കാണിച്ചുമില്ല എന്നെടുത്തു പറയട്ടെ.)
ബുദ്ധിമുട്ടായിരിക്കും എങ്കിലും ശ്രമിക്കാം എന്നു പറഞ്ഞു രണ്ടുപേരെയും സന്തോഷിപ്പിച്ചു പറഞ്ഞയച്ചു.

പെണ്മക്കളും വിവാഹിതരായതോടെ കുടുംബസ്വത്തില്‍ പകുതിയോളം അവര്‍ക്കു വീതിച്ചു നല്‍കി ആദായവും വിട്ടു കൊടുത്തിരുന്നു
ഭാരാപിതാവ്. മാടപ്പള്ളികുന്നും അതിലെ അതിമനോഹരമായ വീടും പുന്നാമ്പറമ്പില്‍ നീലകണ്ഠപിള്ള തന്‍റെ ഇളയമകനായി
നല്‍കിയതാണ്.അതു തന്‍റെ ഏകമകന്‍ പ്രസന്നകുമാറിനു കൊടുക്കാന്‍ രാമകൃഷ്ണപിള്ള മാറ്റിവച്ചതാണ്.ഒപ്പം ടൗണിലെ
കടകളും സ്ഥലവും.നെടുമല ആത്മാവു കവലയിലെ സ്ഥലത്തിനു മുന്‍ഭാഗം 11 ഏക്കറും. താലിയാനില്‍ വീടും അതിനു
ചുറ്റുമുള്ള നാലേക്കറും ഭാര്യയുടെ പേരിലും എഴുതിക്കഴിഞ്ഞു.
വളരെ അടുപ്പമുള്ള വരോടു മാത്രം ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം പറയുന്ന സ്വഭാവക്കാരനായിരുന്നു ഭാര്യാപിതാവ്.
മരുമക്കളോടെന്നല്ല, മക്കളോടു പോലും സംസാരിക്കാറില്ല. ജീവിതകാലത്തൊരിക്കല്‍ പോലും മരുമക്കളോടു സംസാരിച്ചിട്ടുണ്ടോ
എന്നു സംശയം.ഏതായാലും എന്നോട് ഒരിക്കല്‍ പോലും ശംസാരിച്ചിട്ടില്ല.വീട്ടില്‍ ചെല്ലുമ്പോല്‍ കണ്ടു എന്നറിയിക്കാന്‍
മുഖത്തു ചെറു ചിരി വിടരും.എന്‍റെ മകന്‍ അജേഷിനോട് എന്തോ ഒരു വാക്ക് ഒരിക്കല്‍ പറഞ്ഞു എന്നു പറയപ്പെടുന്നു.
അങ്ങിനെയുള്ള ഒരാളോട് ചെറിയാന്‍റെ ആവശ്യം ഞാനെങ്ങനെ പറയാന്‍.എന്നു മാത്രമല്ല ഏക അളിയനു കിട്ടേണ്ട അതി
മനോഹരമായ വിലമതിക്കാനാവാത്ത അത്തരം ഒരു സ്ഥലം എന്തിനു വില്‍ക്കണം.അതിനാല്‍ ഞാന്‍ മൗനം പാലിച്ചു.

ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍

Friday, 2 April 2010

രണ്ടു സ്വപ്നമാര്‍

Dr.P.S.Rajalakshmi,Dr.Saramma Kuryan,Myself with Staff of Ob-Gyn Unit

രണ്ടു സ്വപ്നമാര്‍

ഒരിക്കലും മറക്കാനാവാത്ത രണ്ടു പെണ്‍കുട്ടികളുണ്ട്.
രണ്ടു പേര്‍ക്കും ഇന്നു മുപ്പത്തില്‍പ്പരം വയസ്സ്.
രണ്ടുപേരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ജനിച്ചവര്‍.
രണ്ടു പേരും സ്വപ്നമാര്‍.രണ്ടു പേരും വിവാഹിതരായി
അമ്മമാരായി കാണണ.
ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി.പാലക്കാട്ട്.
ഓണത്തിനും വിഷുവിനും ഗ്രീറ്റിങ്സ് അയക്കും.
ഇടയ്ക്കിടെഈ-മെയില്‍ അയയ്ക്കും.
രണ്ടു കുട്ടികള്‍.അവരുടെ ഫോട്ടോയും
അയച്ചു തന്നിരുന്നു.

വൈക്കം ബസ്സ്റ്റാന്‍ഡിനു
സമീപമുണ്ടായിരുന്ന പടിഞ്ഞാറെ മറ്റപ്പള്ളില്‍
വാസുദേവന്‍-സരസമ്മ
ദമ്പതികളുടെ മകള്‍.
രണ്ടാമത്തെ സ്വപ്നയെ ക്കുറിച്ചുള്ള
വിവരം അറിഞ്ഞിട്ടു കുറെ വര്‍ഷങ്ങളായി.
1977 മെയ് 14 ന് അത്യപൂര്‍വ്വമായ ഒരു
ശസ്ത്രക്രിയയിലൂടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു
അവളുടെ ജനനം.ഗര്‍ഭപാത്രത്തിനു വെളിയില്‍ ബ്രോഡ്ലിഗമെന്‍റ്
എന്ന സഞ്ചിയില്‍ വളര്‍ന്ന അപൂവര്‍വ്വ ശിശു.4 വര്‍ഷങ്ങള്‍ക്കു
ശേഷം ഇവളുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍
ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.കോഴിക്കോ​ട്ടു വച്ചു നടന്ന ഗൈനക്കോളജി
കോണ്‍ഫ്രന്‍സിലും അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്ന്‍ അവളുടേയും അമ്മയുടേയും
ചിത്രം മനോരമ- മാത്രുഭൂമി പത്രങ്ങളില്‍ മുന്‍പേജില്‍ അച്ചടിച്ചു വന്നു.

Broadligament Svapna

ലോകത്തില്‍തന്നെ വളരെ അപൂര്‍വ്വം .ജീവിച്ചിരിക്കൂന്ന ഒരു പക്ഷേ ഇത്തരത്തിലെ ഏക
വ്യക്തി.അള്‍ട്രാസൗണ്ട് പരിശോധന വ്യാപകമായതോടെ ഇനിയും ഇത്തരം
കേസ്സുകള്‍ ഉണ്ടാകാനിടയുമില്ല.

പാലക്കാടുകാരി സ്വപ്നയുടെ അമ്മയ്ക്കു ഗര്‍ഭം തുടരെത്തുടരെ അലസ്സിപ്പോയിരുന്നു.

"Shorodkar"Svapna

ഗര്‍ഭാശയ കണ്ഠം വികസ്സിച്ചു പോകുന്ന "സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ്" എന്ന
അവസ്ഥ. നാലു തവണ അലസ്സിപ്പോയിരൂന്നു.നാലു വ്യത്യസ്ഥ ആശുപത്രികളില്‍
ചികില്‍സ്സിച്ചു. അഞ്ചാമതാണ് വൈക്കത്തു വന്നത്. ഇത്തരം അവസ്ഥയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭാശയ കണ്ഠത്തില്‍ ഒരു കെട്ടിടുന്ന
ചികില്‍സ് ഉണ്ട്.കല്‍ക്കട്ടാക്കാരനായ ഷിറോഡ്കര്‍ കണ്ടുപിടിച്ചു ലോകത്തിനു
നല്‍കിയ ഷിറോഡ്കര്‍സ്റ്റിച്ച്.അങ്ങനെയുള്ള സ്റ്റിച്ച് ഇട്ട് രക്ഷപെടുത്തിയ കുഞ്ഞായിരുന്നു
രണ്ടാമത്തെ സ്വപ്ന.രണ്ടു പേരേയും മറക്കാനാവില്ല തന്നെ.

Thursday, 1 April 2010

ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍

ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍

പുന്നാംപറംബില്‍ ബഗ്ലാവു വക മൂലകുന്നിലെ ചക്കിട്ട പറമ്പു വിലയ്ക്കു വാങ്ങി കമലാലയം
പി.എന്‍.പിള്ള കെ.വി.എം എസ്സിനു വേണ്ടി ഒരാശുപത്രി
പണിതു തുടങ്ങിയപ്പോഴാണ് ബങ്ലാവിലെ ഡോ.ബാലന്‍(ഡോ.കെ.ബി.പിള്ള
എഫ്.ആര്‍.സി. എസ്സ്) നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.സതീര്‍ഥ്യനായ
ഡോ.കെ(കോവൂര്‍)സി.ചറിയാനും ഭാര്യ മറിയാമ്മയും അന്നു തിരുവല്ലായ്ക്കു
സമീപം വള്ളംകുളത്തൊരാശുപത്ര്യില്‍ ജോലി നോക്കുന്നു.ഒന്നിച്ചൊരു സര്‍ജിക്കല്‍
സെന്റര്‍ പൊന്‍ കുന്നത്തു തുടങ്ങാം എന്ന ബാലന്‍റെ അഭ്യര്‍ഥന കേട്ട് ചെറിയാന്‍
മറിയാമ്മ ഡോക്ടര്‍ ദ്മ്പതികള്‍ ഇരുപത്തിയാറിലെ മേരി ക്യൂന്‍ ആശുപത്രിയില്‍
ജോലി നേടി ഗ്രൗണ്ട് വര്‍ക്കുകള്‍ തുടങ്ങി.പുന്നാം പറമ്പ് ആനുവേലില്‍ അപ്പുക്കുട്ടന്‍
(നീലകണ്ഠപ്പിള്ള) ഡോ.ബാലന്‍ ബങ്ലാവില്‍,ഡോ.കോവൂര്‍ ചെറിയാന്‍ എന്നീ ത്രിമൂര്‍ത്തികള്‍
ശാന്തിനികേതന്‍ എന്ന പേരില്‍ ഒരാശുപത്രി (സര്‍ജിക്കല്‍ സെന്റര്‍) തുടങ്ങാന്‍ തീരുമാനിച്ചു.

സ്ഥലത്തിന്‍റെ കാര്യം വന്നപ്പോഴാണ് കാണിച്ച് മണ്ടത്തരം പിടികിട്ടിയത്.പറ്റിയ സ്ഥലം കെ.വി.എം.എസ്സിനു
കൊടുത്തു കഴിഞ്ഞു.മുണ്ടക്കയം മുതല്‍ പതിനാലാം മൈല്‍ വരെ കെ.കെ റോഡിനിരുവശവും കാര്യമായി
തപ്പി.സ്ഥലം വില്‍ക്കാന്‍ ആരും തയാറല്ല.

എരുമേലി ഹെല്‍ത്ത് സെന്‍ററില്‍ ജോലി നോക്കുന്ന വേളയില്‍ എരുമേലിക്കാരനായ പി.ജെ.ജോസഫ്
എന്ന എല്‍.ഐ.സി ഏജന്റ് കൂടെക്കൂടെ വരും.എല്‍.ഐ.സി.മെഡിക്കല്‍ എക്സാമിനറായി
അംഗീകാരം വാങ്ങിതന്നത് ജോസഫ് ആയിരുന്നു.ജോസഫ് എന്നെക്കൊണ്ടു ഇരപതിനായിരം രൂപയുടെ
ലൈഫ് ഇന്‍ഷുറന്‍സ് പോലിസിയും എടുപ്പിച്ചു. മെഡിക്കല്‍ എക്സാമിനേഷന്‍ നടത്തേണ്ടത് ദൊ.കെ.സി
ചെരിയാന്‍.സധാരണ ആളെകാണാതെ എഴുതി കൊടുക്കും.എന്നാല്‍ വിചിത്രമെന്നു പറയട്ടെ.എന്നെ
പരിശോധിക്കാന്‍ ഡോ.ചെറിയാന്‍ നേരിട്ട് എരുമേലി ഹെല്‍ത്ത് സെന്‍ ററില്‍ എത്തി.വര്‍ത്തമാനത്തിനിടയില്‍
ഹോസ്പിറ്റല്‍ തുടങ്ങാന്‍ പോകുന്ന കാര്യവും മുണ്ടാക്കയത്തിനും പതിനാലാം മൈലിനുമിടയില്‍ സ്ഥലം
നോക്കുന്ന കാര്യവും വിസ്തരിച്ച് എന്നോടു പറഞ്ഞപ്പോള്‍ യാദൃശ്ചികം എന്നേ തോന്നിയുള്ളു.എന്നാല്‍
അടുത്ത ദിവസം എല്‍.ഐ.സി ഏജന്റ് പി.ജെ ജോസഫ് ഒരു സഹായാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
പൊന്‍ കുന്നം പുന്നാം പറമ്പ് സ്ഥാപകന്‍ നീലക്ണ്ഠപീള്ള പൊന്‍ കുന്നം-കൂവപ്പള്ളി പ്രദേശങ്ങളിലായി
രണ്ടായിരത്തിലധികം വസ്തുക്കളുടെ ഉടമ ആയിരുന്നു.മുഴുവന്‍ സ്വപരിശ്രമത്താല്‍ സമ്പാദിച്ചതും.ആദ്യ ഭാര്യയില്‍
നാലാണ്മക്കള്‍.അവര്‍ മരിച്ചതിനെത്തുടര്‍ന്നു പുനര്‍ വിവാഹിതനായി.അതില്‍ ഒരു മകന്‍ മാത്രം.താളിയാനില്‍ രാമകൃഷ്ണപിള്ള
എന്ന എന്‍റെ ഭാര്യാപിതാവ്.ചാവടിയില്‍ അഛന്‍ എന്നറിയപ്പെട്റ്റിരുന്ന നീലകണ്ഠപിള്ള ആദ്യഭാര്യയിലെ ആണ്മക്കള്‍ക്കു
അഞ്ഞൂറിനടുത്ത് ഏക്കര്‍ സ്ഥലം വീതമായി നല്‍കിയപ്പോള്‍ രണ്ടാം ഭാര്യയിലെ മ്മകനു നൂറില്‍ താഴെ ഏക്കറെ നല്‍കിയുള്ളു.
എന്നാല്‍ എല്ലാം കണ്ണായ വിലപിടിപ്പുള്ള സ്ഥലം.ടൗണില്‍ കെ.കെ റോഡിനും പുനലൂര്‍ റോഡിനും ഇടയിലായി ഇപ്പോള്‍
അത്തിയാലി ടെക്സ്റ്റൈല്‍സ് ഇരിക്കുന്ന സ്ഥലം ഇപ്പോള്‍ ശാന്തി ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്ന മാടപ്പള്ളി എന്ന 6 ഏക്കര്‍ സ്ഥലവും
അതില്‍ നല്ല ഒരു വീടും താലിയാനില്‍ എന്ന പുരയിടവും അതില്‍ നീലകണ്ഠ വിലാസം എന്ന അക്കാലത്തെ അതിമനോഹര
വീട്,കൂവപ്പള്ളി ആല്‍മാവു കവലയോടു ചേര്‍ന്നു നല്ല ആദായമുള്ള 25 ഏക്കര്‍ കുറുംകണ്ണിയില്‍ റബ്ബര്‍ തോട്ടം എന്നിങ്ങനെ.

എം.എല്‍.ഏ സി.പി മുഹമ്മദിന്‍റെ രോഗം

എം.എല്‍.ഏ സി.പി മുഹമ്മദിന്‍റെ രോഗം
ഗില്ലന്‍ബാരി സിന്‍ഡ്രോം

2010 ഏപ്രില്‍ ഇ വ്യാഴാച ഉച്ചയ്ക്കു 12.30 നു കൈരളി ടിവിയില്‍
ഏബ്രഹാം മാത്യു അവതരിപ്പിച്ച കുമ്പസ്സാരം പരിപാടിയില്‍ ഗില്ലന്‍ബാരി
സിന്‍ഡ്രൊം ബാധിച്ചു രക്ഷപെട്ട സംസ്ഥാന എം.എല്‍.ഏ ശ്രീ സി.പി
മുഹമ്മദിനെ
അവതരിപ്പിച്ചിരുന്നു.

Guillain-Barré syndrome ഒരിനം ഓട്ടൊഇമ്മ്യൂണ്‍ രോഗമാണ്.
രോഗപ്രതിരോധത്തിനുള്ള ഇമ്മ്യൂണ്‍ പ്രവര്‍ത്തനം ശരീരത്തിനു തന്നെ ദോഷം
ചെയ്യൂന്ന വിരോധാഭാസത്തിനുദാഹരണമാണീ രോഗം അഥവാ രോഗലക്ഷണകൂട്ടം
(സിണ്ഡ്രോം).കാലുകളില്‍ മരവിപ്പാണ് ആദ്യലക്ഷണം.പിന്നീടു കാലുകള്‍ തളരുന്നു.
പിന്നീട് മരവിപ്പു മുകളിലോട്ടു കയറുന്നു.കൈകാലുകള്‍ നാലും തളരുന്നു.ദേഹം
മുഴുവന്‍ തളരുന്നു.മാരകമായ രോഗം.ശ്വാസോഛാസം ചെയ്യാന്‍ ബുദ്ധിമുട്ടു വരും.
വെന്‍റിലേറ്ററില്‍ കിടത്തി കൃത്രിമശ്വാസോഛാസം നല്‍കിയാലേ രോഗി രക്ഷപെടുകയുള്ളു.
എം.എല്‍.ഏ സി.പി മുഹമ്മദിന്‍റെ സ്ഥിതിയും അതായിരുന്ന.ഹൃദയമിടിപ്പ് ക്രമം
തെറ്റി വരും.അണുബാധകള്‍ പിടികൂടും.രക്തം കട്ടപിടിക്കാം.രക്തമര്‍ദ്ദം കുറഞ്ഞെന്നും
വരാം.പലരും മരണമടയും.സി.പി മുഹമ്മദിനെ പോലെ വന്‍ കിട ഹോസ്പിറ്റലിലെ
വിദഗ്ദ ചികില്‍സ കിട്ടാന്‍ ഭാഗ്യമുള്ളവര്‍ രക്ഷ പെടാം.ചിലര്‍ രക്ഷപെട്ടാലും ജീവിത
കാലം മുഴുവന്‍ വികലാംഗനായി കഴിയേണ്ടി വരും.
ആര്‍ക്കും പിടിപെടാവുന്ന മാരകരോഗം.ഏതു പ്രായത്തിലും വരാം.ആണ്‍പെണ്‍ വ്യത്യാസമൊന്നും
നോക്കാത്ത രോഗം.വിരളമാണ്.ഒരുലക്ഷം രോഗികളില്‍ ഒരാള്‍ ഈ രോഗം ബാധിച്ച ആളായിരിക്കു.
ശ്വാസകോശരോഗങ്ങള്‍ ഉദരരോഗങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ബാധിച്ച് ഏതാനും ദിവസമോ ആഴ്ചയോ
കഴിഞ്ഞാണ് ഈ രോഗം പിടിപെടുക.ഉത്തേജക കാരണം എന്താണെന്നറിവില്ല.2 ആഴ്ചകൊണ്ട് പൂര്‍ണ്ണമായും
തളരും.
സഹവാസം കൊണ്ടു പകരാത്തരോഗം.എന്തുകൊണ്ടാണു ചിലര്‍ക്കു മാത്രം രോഗം പിടിപെടുന്നതെന്നു
വ്യക്തമല്ല.രോഗകാരണവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

രോഗപ്രതിരോധശെഷി വില്ലനായി വരുന്ന അവസ്ഥ യാണ് autoimmune disease.നേര്‍വുകളെ പൊതിയുന്ന myelin sheath
എന്ന കവചത്തിനു തകരാര്‍ വരുന്ന അവസ്ഥ.തലച്ചോറില്‍ നിന്നും പേശികളിലേക്കു സന്ദേശങ്ങള്‍ (സിഗ്നല്‍സ്) അയക്കാന്‍
സാധ്യമല്ലാതെ വരുന്നു .പേശികളില്‍ നിന്നുള്ള അറിയിപ്പുകള്‍ മസ്തിഷ്കത്തിലും എത്തുകില്ല.വേദന,ചൂട്,തണുപ്പ്
ഇവയൊന്നും തിരിച്ചറിയില്ല.എന്നാല്‍ വേണ്ടാത്ത,അസ്വസ്ഥത ഉളവാക്കുന്ന സിഗ്നലുകള്‍-ഇഴയുന്ന തോന്നല്‍‌- കിട്ടിയെന്നും വരാം.
വൈറല്‍ അഥവ ബാക്ടീരിയല്‍ ബാധകള്‍ നേര്‍വുകളില്‍ വ്യ്തിയാനം വരുത്തുന്നതിനെ തുടര്‍ന്നാണ് ഗില്ലിഅന്‍ ബാരി ലക്ഷണങ്ങള്‍
പ്രകടമാവുക.
ഗില്ലിയന്‍ ബാരി രോഗം എന്നല്ല വ്യവഹരിക്കപ്പെടാറുള്ളത്.സിണ്രോം ( syndrome) എന്നാണ്. എന്നു പറഞ്ഞാല്‍ രോഗി പറയുന്ന
വിഷമതകളുടെയും( സിം പ്റ്റംസ്) ഡോക്ടര്‍ പരിശോധനയിലൂടെ കണ്ടെത്തുന്ന ലക്ഷണ(സൈന്‍സ്)ങ്ങളുടേയും ഒരു സമുച്ചയം.
ലക്ഷണസമുച്ചയം പലപ്പോഴും വ്യത്യസ്തമാകും.അതിനാല്‍ ആരംഭ ദശയില്‍ രോഗനിര്‍ണ്‍നയം എളുപ്പമല്ല.അവസാനം പരിശോധിക്കാന്‍
അവസരം കിട്റ്റിയ ഡോക്ടര്‍ക്കാവും രോഗനിര്‍ണ്ണയം നടത്താനുള്ള ഭാഗ്യം കിട്ടുക.(മന്ത്രവാദിക്കാദ്യം,വൈദ്യനവസാനം എന്ന ചൊല്ല്
ഇവിടെ യാതാര്‍ഥ്യ മാകുന്നു.സി.മുഹമ്മദിന്‍ റെ കാര്യത്തിലും അവസാനം നോക്കിയ ഡോക്ടര്‍ക്കു ക്രഡിറ്റ് കിട്റ്റിയതായി കാണാം.
(പാതിരാത്രിയില്‍ ഒറ്റ നോട്ടത്തില്‍ രോഗനിര്‍ണ്ണയം)


മറ്റു പലരോഗങ്ങളുമായി ഗില്ലിയന്‍ ബാരി തെറ്റിദ്ധരിക്കപ്പെടും.ഗില്ലിഅന്‍ ബാരിയില്‍ കാല്‍മുട്ടിലെ റിപ്ലക്സ് (നീ ജെര്‍ക്ക്)
അപ്രത്യക്ഷമാകും.Nerve Conduction Velocity (NCV)രോഗനിര്‍ണ്‍നയത്തെ സഹായിക്കുംസുഷുമ്നാ ദ്രവത്തില്‍
കൂടുതല്‍ പ്രോട്ടീന്‍ കാണപ്പെടും.അതിനാല്‍ നട്ടെല്ലു തുളച്ചു ദ്രാവകം എടുത്തു പരിശോധിക്കേണ്ടി വരും.

ചികില്‍സ
കൃത്യമായ ചികില്‍സ ഇല്ലാത്ത രോഗമാണ് ഗില്ലന്‍ബാരി.പ്ലാസ്മാഫെറസ്സിസ്,ഇമ്മ്യുണോഗ്ലോബിന്‍ ചികില്‍സ
എന്നിവ പരീക്ഷിച്ചു നോക്കുന്നു.രകതത്തിലെ ശ്വേത ശോണ രക്താണുക്കള്‍ വേര്‍തിരിച്ച് പ്ലാസ്മ ഒഴിവാക്കി
സ്വശരീരത്തിലേക്കു കുത്തിവയ്ക്കുന്ന ചികില്‍സ്യാണ് പ്ലാസ്മാഫെറസ്സിസ്.സ്റ്റീറോയിഡ് ഹോര്‍മോണുകളും
നല്‍കപ്പെടാറുണ്ട്.


Respirator, heart monitor തുടങ്ങിയ യന്ത്രസഹായം വേണ്ടി വരും. ബ്യൂമോണിയാ,ബെഡ്സോര്‍
എന്ന കിടക്കവ്രണങ്ങള്‍ എന്നിവ ബുദ്ധിമുട്ടുണ്ടാക്കും. ദീര്‍ഘകാലത്തെ ഫിസിയൊ തെറാപ്പിയും ആവശ്യമാണ്.