കെ.വി.എം എസ്സ് ഹോസ്പിറ്റല്‍ രൂപമെടുക്കുന്നത്
എരുമേലി ഡവലപ്മെന്‍ട് കമ്മറ്റി മിക്ക ദിവസവും കൂടും.
കെ.വി.എം.എസ്സ് ജനറല്‍ സെക്രട്റ്ററിയുടെ മനസ്സില്‍ കെ.വി.എം എസ്സിനൊരാശുപത്രി
എന്ന ആശയം അക്കലത്താണ് ഉടലെടുക്കുന്നത്.പൈത്രുകസ്വത്തായി എരുമേലിയില്‍
കണ്ണായ സ്ഥലത്ത് പത്തിരുപതേക്കര്‍ സ്ഥലം രാജഗോപാലിനുണ്ടായിരുന്നു.വാവര്‍
പള്ളി യ്ക്കു വേണ്ടി പകുതി സ്ഥലം ദാനമായും പകുതി തുഛമായ വിലയ്ക്കും
നല്‍കിയത് രാജഗോപാലിന്‍റെ മുത്തഛന്‍ പങ്കപ്പാട്ട് ശങ്കരപിള്ള ആയിരുന്നു.
(വഞ്ഞിപ്പുഴ ചീഫിന്‍ റെ കണക്കെഴുത്തുപിള്ള)
അദ്ദേഹത്തിന്‍റെ ഭാര്യ പാപ്പിയമ്മ എന്ന പദ്മിനിയമ്മ ഏളമ്പള്ളി കല്ലൂര്‍
രാമന്‍ പിള്ള സീനിയറിന്‍റെ സഹോദരിയും ചിദംബരം പിള്ളയുടെ മകളും
ആയിരുന്നു.കല്ലൂര്‍ രാമന്‍പിള്ളയുടെ മൂത്തമകള്‍ തങ്കമ്മയുടെ മകനാണ് ഈ
ബ്ലോഗര്‍. രാമന്‍പിള്ളയുടെ സഹോദരിയുടെ മകന്‍ വക്കീല്‍ എസ്.രാമനാഥപിള്ളയുടെ
മകന്‍ ആയിരുന്നു പി.ആര്‍.രാജഗോപാല്‍,പി.ആര്‍.എസ്സ്.പിള്ള(ഫിലിം ഡവലപ്മെന്‍ട്
കോര്‍പ്പറേഷന്‍ എം.ഡി)തുടങ്ങിയവര്‍. രാജഗോപാലിനു എരുമേലിയില്‍ ഹോസ്പിറ്റല്‍
നിര്‍മ്മിക്കാനായിരുന്നു ആഗ്രഹം എങ്കിലും കെ.വി.എം.എസ്സ് സ്ഥാപക ഖജാന്‍ജി കമലാലയം
പി.എന്‍ പിള്ളയ്ക്കു അതു പൊന്‍ കുന്നത്തു തന്നെ വേണം എന്നായിരുന്നു.അവസാനം
പൊന്‍ കുന്നത്തു തന്നെ എന്നു തീരുമാനമായി.പറ്റിയ സ്ഥലം കെ.കെ റോഡ്സൈഡില്‍
ലബ്യമായിരുന്നില്ല.അങ്ങനെയാണ് പ്ന്നാമ്പരംബില്‍ ബങ്ലാവു വക മൂലകുന്നിലുള്ള ചക്കിട്ട
പുരയിടത്തില്‍ കമലാലയം(പരിയാരം) കുട്ടന്‍ പിള്ള എന്ന പി.എന്‍.പിള്ളയുടെ
കണ്ണു പതിയുന്നത്.ബ്രിട്ടനില്‍ സര്‍ജറിയില്‍ ഉപരിപഠനം നടത്തുന്ന ബങ്ലാവിലെ
ഡോ.ബാലനു(ബാലകൃഷ്ണപിള്ളയ്ക്കു)അന്നു നാട്ടിലേക്കു വരാന്‍ പ്ലാനുമില്ലായിരുന്നു.
അതിനാല്‍ അവരുടെ വക സ്ഥലം കെ.വി.എം.എസ്സ് ആശുപത്രിയ്ക്കായി വിലയ്ക്കു
നല്‍കപ്പെട്ടു.ചിറക്കടവിലെ വെള്ളാള സമാജം വക ഫണ്ട് ഉപയോഗിച്ചാണ് ചക്കിട്ട
പുരയിടം വാങ്ങിയത്
DIST HOSPITAL,KOZHENCHERY
15 years ago
No comments:
Post a Comment