Thursday 24 December 2009

ഓര്‍മ്മ ശക്തിയിലെ അവസാന വാക്ക് കിം പീക്ക് അന്തരിച്ചു

ഓര്‍മ്മ ശക്തിയിലെ അവസാന വാക്ക് കിം പീക്ക് അന്തരിച്ചു

കിം പീക് 1951 നവംബര്‍ 11 ന് സോള്‍ട്ട് ലേയ്ക് സിറ്റിയില്‍ ജനിച്ചു.
പിതാവ് ഫ്രാന്‍ പീക്.


ജന്മനാ തലച്ചോറിനു വൈകല്യം ഉണ്ടായിരുന്നു.സെറിബല്ലം എന്ന
തലച്ചോര്‍ ഭാഗത്തിനായിരുന്നു തകരാര്‍.കോര്‍പ്പസ് കാലോസം
എന്ന ഭാഗം രൂപപ്പെട്ടില്ല.വലിയ തല(മാക്രോകെഫാലി)യുടേയും
അനതിസാധാരണമായ ഓര്‍മ്മ ശക്തിയുടേയും ഉടമയായി പീക്.
എക്സ് ക്രോമസോം തരാര്‍ കൊണ്ടുണ്ടാകുന്ന എഫ്.ജി .സിന്‍ഡ്രോം
ബാധിച്ച വ്യക്തിയായിരുന്നു പീക്.

എന്നാല്‍ വളരെ ലളിതമായ പല കൃത്യങ്ങളും-വസ്തധാരണം,മുടിചീകല്‍-
ചെയ്യാന്‍ അശക്തന്‍.ഡസ്റ്റിന്‍ ഹോഫ്മാന്‍ റയ്മണ്ട് ബാബിറ്റ് ആയി അഭിനയിച്ച
ഓസ്കാര്‍ ചിത്രം റയിന്‍ മാന്‍ പീക്കിനെ അവലംബിച്ചു നിര്‍മ്മിച്ചതാണ്.

16 മാസം ആയപ്പോള്‍ പീക്കിന്‍റെ ഓര്‍മ്മശക്തി നിരീക്ഷിക്കപ്പെട്ടു.12000
പുസ്തകങ്ങള്‍ കാണതെ അറിയാമായിരുന്നു.വലതു പേജ് വലതു കണ്ണുകൊണ്ടും
ഇടതു പേജ് ഇടതു കണ്ണുകൊണ്ടും വീക്ഷിക്കാന്‍ 10 സെക്കണ്ട് മതി.പിന്നീട്
ഫോട്ടോ എടുത്തതുപോലെ കാണാതെ പറയും.

നിങ്ങള്‍ ജനനത്തീയതി പറഞ്ഞാല്‍ ഉടന്‍ ഏതാഴ്ച എന്നു പറയും.അന്നു നടന്ന
പ്രധാന ലോകസംഭവങ്ങളും പറഞ്ഞു തരും.ഫോണ്‍ ബുക്കുകള്‍ കാണാതെ
പറയും.ചരിത്രം ഭൂമിശാസ്ത്രം,സാഹിത്യം,സ്പോര്‍ട്സ്, മ്യൂസിക്,തീയതികല്‍
എന്നിവയെല്ലാം നന്നായി ഓര്‍ത്തു വയ്ക്കും.
ഇക്കഴിഞ്ഞ ഡിസംബര്‍ 19 ന്‍ ഹൃദ്രോഹ ബാധയാല്‍ പീക് അന്തരിച്ചു.